Tuesday, October 27, 2009

തെരിയ



മണ്‍ ചട്ടി, കലം തുടങ്ങിയ പാത്രങ്ങള്‍ നിലത്ത് ചെരിഞ്ഞുപോകാതെ വയ്ക്കാന്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന ഉപകരണം ആണ് തെരിയ. സാധാരണ വൈക്കോല്‍ , ചൂടിക്കയര്‍ , കവുങ്ങിന്‍ പട്ട തുടങ്ങിയവ ഉപയോഗിച്ച് വിവിധതരം തെരിയകള്‍ നിര്‍മ്മിക്കാറുണ്ട്. ഇത്തരം തെരിയകള്‍ വര്‍ഷങ്ങളോളം ഈട് നില്‍ക്കാറുണ്ട്. ചിത്രത്തില്‍ കാണുന്നത് പത്ത് വര്‍ഷത്തിലധികം പഴക്കമുള്ള ചൂടിക്കയറും വൈക്കോലും ഉപയോഗിച്ച് നിര്‍മ്മിച്ച തെരിയയാണ്. താല്‍കാലിക ആവശ്യങ്ങള്‍ക്കായി ഉണങ്ങിയ വാഴയിലകൊണ്ടും തെരിയകള്‍ ഉണ്ടാക്കാറുണ്ട്.

4 comments:

ചിമ്മിണിക്കൂട് October 27, 2009 at 10:55 AM  

ആദ്യം തെരിയ തന്നെ ആയിക്കോട്ടെ..

സ്വാഗതം എല്ലാവര്‍ക്കും !!

Prasanth Iranikulam October 27, 2009 at 11:11 AM  

ആശംസകള്‍!!!

നിഷാർ ആലാട്ട് October 27, 2009 at 12:18 PM  

ആശംസകള്‍!!!

നിഷാർ ആലാട്ട് October 27, 2009 at 12:18 PM  

ആശംസകള്‍!!!