Wednesday, October 28, 2009

കട്ടക്കുട്ടി/കട്ടക്കോയി


കട്ടക്കുട്ടി , കട്ടക്കോയി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഈ ഉപകരണം വയലുകളിലെ മണ്‍കട്ടകള്‍ തല്ലിയുടക്കാനാണ് ഉപയോഗിക്കുന്നത്. ചുറ്റികയോട് സാമ്യമുള്ള തരത്തിലാണ് ഇതിന്റെ നിര്‍മ്മിതി. രണ്ടാം വിളയ്ക്ക് ശേഷം വയല്‍ തൂമ്പ/കൈക്കോട്ട് ഉപയോഗിച്ച് കിളച്ചോ ഉഴുതോ ഉണ്ടാവുന്ന വലിയ മണ്‍കട്ടകള്‍ കട്ടക്കുട്ടി ഉപയോഗിച്ച് ഉടച്ചതിനു ശേഷമാണ് നെല്ല്, മുതിര, ഉഴുന്ന്, എള്ള് , വെള്ളരി തുടങ്ങിയ കൃഷിക്ക് നിലമൊരുക്കുന്നത്.

മരം കൊണ്ടാണ് കട്ടക്കുട്ടി ഉണ്ടാക്കിയിരിക്കുന്നത്. കട്ട തല്ലുന്ന ഭാഗം പ്ലാവ് പോലുള്ള കട്ടിയുള്ള മരം കൊണ്ടും നീളമുള്ള പിടി മുളയോ കാഞ്ഞിരമോ കൊണ്ടും നിര്‍മ്മിക്കുന്നു.

യന്ത്രങ്ങള്‍ ഉപയോഗിച്ച് നിലം ഉഴുന്നതിലാല്‍ ഇക്കാലത്ത് കട്ടക്കുട്ടി വയലുകളില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു...

ചിത്രത്തില്‍ കാണുന്ന കട്ടക്കുട്ടിക്ക് കടപ്പാട് : മണിയേച്ചി.

2 comments:

ചിമ്മിണിക്കൂട് October 28, 2009 at 8:37 AM  

കൃഷിയായുധങ്ങളിലെ ഒരു കുട്ടിയെ ഇന്ന് പരിചയപ്പെടാം :)

mini//മിനി October 28, 2009 at 10:18 PM  

എന്റെ കുട്ടിക്കാലത്ത് വീട്ടിലുള്ള ഈ ഉപകരണം കണ്ടപ്പോള്‍ ശരിക്കും ആശ്ചര്യപ്പെട്ടുപോയി. കട്ടക്കുട്ടി ഉപയോഗിച്ച് നന്നായി കട്ടകള്‍ ഉടച്ചില്ലെങ്കില്‍ അച്ഛന്‍ നന്നായി വഴക്ക് പറയും. എന്നിട്ട് വേണം വെള്ളരി കൃഷി ചെയ്യാന്‍.