Tuesday, November 3, 2009

പറ




നെല്ല് അളക്കാനുള്ള ഉപകരണമാണ് പറ. ഇത് വിവിധ അളവുകളില്‍ നിര്‍മിക്കാറുണ്ട് .നാഴിയാണ് പറയുടെ വലുപ്പത്തിന്റെ അളവുകോല്‍.സാധാരണയായി അഞ്ച്‌ അല്ലെങ്ങില്‍ ഏഴു നാഴി അളവുകളില്‍ പറകള്‍ നിര്‍മ്മിച്ച് കാണപ്പെടുന്നു . ചിത്രത്തില്‍ കാണുന്ന പറയുടെ അളവ് ഏഴ് നാഴി ആണ് .നെല്‍കൃഷി നാശോന്മുഖമായി കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍, പറയുടെ സാന്നിധ്യം വിവാഹം പോലുള്ള ചടങ്ങുകളില്‍ മാത്രമായി ഒതുങ്ങിക്കൊണ്ടിരിക്കുന്നു. മരമാണ് പറയുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്ന പ്രധാന അസംസ്കൃത വസ്തു. ലോഹ ഭാഗങ്ങള്‍ (പിടി , അരികുകള്‍ എന്നിവ ) പിച്ചള അല്ലെങ്കില്‍ ഇരുമ്പ് കൊണ്ടും നിര്‍മ്മിക്കുന്നു.

1 comments:

ചിമ്മിണിക്കൂട് November 3, 2009 at 10:20 AM  

ഇന്ന് പറയെ പറ്റി പറയാം :)